Breaking...

9/recent/ticker-posts

Header Ads Widget

ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.



ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച്  കാരിത്താസ് ഹോസ്പിറ്റലും  കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗും സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളില്‍ വെച്ച് നടന്ന ക്വിസ് മത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 70 -ഓളം കോളേജുകളില്‍ നിന്നായി 150 -ഓളം  വിദ്യാര്‍ത്ഥികള്‍   പങ്കെടുത്തു.  യൂണിവേഴ്‌സിറ്റി ഓഫ് കേരള, തിരുവനന്തപുരം ഒന്നാം സമ്മാനമായ പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും  കരസ്ഥമാക്കി. 

സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി, എംജി യൂണിവേഴ്‌സിറ്റി കോട്ടയം രണ്ടും മൂന്നും  സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.സ്‌ട്രോക്ക് പരിചരണം, രോഗലക്ഷണങ്ങള്‍ തിരിച്ചറിയല്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രശസ്ത ക്വിസ് മെന്റര്‍ സിദ്ധാര്‍ഥ് ആര്‍  വൈലോപ്പിള്ളി  നേതൃത്വം നല്‍കി.  ചടങ്ങില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍ റവ. ഫാ. ജിനു കാവില്‍ സ്വാഗതപ്രസംഗം നടത്തി. ജോയിന്റ് ഡയറക്ടറായ  റെവ. ഫാ. സ്റ്റീഫന്‍   തേവരപ്പറമ്പില്‍, പ്രൊഫ. സിസ്റ്റര്‍ ലിസ്സി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍, കാരിത്താസ് നഴ്‌സിംഗ് കോളജ്,  കാരിത്താസ് ന്യൂറോ സയന്‍സ് കണ്‍സള്‍ട്ടന്റ്മാര്‍ തുടങ്ങിയവര്‍  പരിപാടിയില്‍ സന്നിഹിതരായിരുന്നു.


Post a Comment

0 Comments