Breaking...

9/recent/ticker-posts

Header Ads Widget

പാളങ്ങള്‍ ഇല്ലാതെ തൂണുകളില്‍ ഓടുന്ന മെട്രോ വിസ്മയക്കാഴ്ചയായി.



പാളങ്ങള്‍ ഇല്ലാതെ തൂണുകളില്‍ ഓടുന്ന മെട്രോ - കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്ര മേളയിലെ വിസ്മയക്കാഴ്ചയായി. മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്‍വിന ജോമോന്‍ , ഡവിന സിബി എന്നിവര്‍ ചേര്‍ന്നൊരുക്കിയ പൂര്‍ണ്ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിയ്ക്കുന്ന പാളങ്ങള്‍ ഇല്ലാത്ത മെട്രോ  ഹൈസ്‌ക്കൂള്‍ വിഭാഗം വര്‍ക്ക് എക്‌സ്പീരിയന്‍സ് വിഭാഗത്തില്‍ കൗതുകവും വിജ്ഞാനവും പകര്‍ന്ന് ഒന്നാം സ്ഥാനം നേടി.

നാല്പത് കിലോമീറ്റര്‍ വേഗതയില്‍ തടസ്സങ്ങളില്ലാതെ ഓടുന്ന മെട്രോയ്ക്ക് പാളം ഇല്ലാത്തതിനാല്‍ തൂണുകളുടെ വലുപ്പവും എണ്ണവും കുറയ്ക്കന്‍ കഴിയും. പ്രദേശത്തെ രണ്ടായി വിഭജിയ്ക്കില്ല. ജോലിക്കാരുടെ എണ്ണവും കുറയും.  സോളാര്‍ എനര്‍ജിയില്‍ പാളങ്ങളും ചക്രങ്ങളും ഇല്ലാതെ ഓടുന്ന മെട്രോ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.


Post a Comment

0 Comments