Breaking...

9/recent/ticker-posts

Header Ads Widget

മെഗാ നേത്ര പരിശോധന ക്യാമ്പും മെഡിക്കല്‍ ക്യാമ്പും നടന്നു.



അരുവിത്തുറ ഇടവക മാതൃവേദി, പിതൃവേദി,  PSWS എന്നിവയുടെയും, അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയുടേയും പൈക ലയണ്‍സ് ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ  മെഗാ നേത്ര പരിശോധന ക്യാമ്പും മെഡിക്കല്‍ ക്യാമ്പും നടന്നു.  പരിപാടിയുടെ ഉദ്ഘാടനം പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നിര്‍വഹിച്ചു. 

അരുവിത്തുറ ഇടവക പിതൃവേദി പ്രസിഡന്റ് ജോജോ പ്ലാത്തോട്ടം അദ്ധ്യക്ഷനായായിരുന്നു. ലയണ്‍സ് ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറയ്ക്കല്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ലയണ്‍സ് ക്ലബ്ബിന്റെയും കര്‍ഷക ദളത്തിന്റയും പിതൃവേദിയുടേയും മാതൃവേദിയുടേയും P S w S ന്റയും അംഗങ്ങള്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments