Breaking...

9/recent/ticker-posts

Header Ads Widget

ഫിറ്റ്നസ് സെന്ററിന്റെയും വയോജന ഹാളിന്റെയും ഉദ്ഘാടനം നടന്നു



കെഴുവംകുളം പബ്ലിക് ലൈബ്രറിയില്‍  ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ഫിറ്റ്നസ് സെന്ററിന്റെയും വയോജന ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍  നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു.

 ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോയി മറ്റത്തില്‍, ലൈബ്രറി പ്രസിഡന്റ് ജഗന്നിവാസന്‍ പിടികപ്പറമ്പില്‍, സഹകരണബാങ്ക് വൈസ് പ്രസിഡന്റ് എമ്മാനുവല്‍ നെടുംപുറം, ബാങ്ക് ബോര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍ നായര്‍ കപ്പളത്തോട്ടം, സന്തോഷ് ജോസഫ് നെടുംപുറം, ബാബുരാജ്, മാത്യു കുര്യന്‍, ജോജി സ്‌കറിയ പല്ലാട്ട്, ജോയി മറ്റം, മോഹനന്‍ അമ്മനത്ത്, വിജയന്‍ രാമനാട്ട്, സുജാത രാജു, സാലി ജോമോന്‍,  എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments