വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം നടന്നു. പാലാ കുരിശുപള്ളി ജംഗ്ഷനിലെ CVML ഹാളില്‍ മുന്‍ MG യൂണിവേഴ്‌സിറ്റി VC ഡോ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. 
WMC പാലാ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ സന്തോഷ് മണര്‍കാട് അധ്യക്ഷനായിരുന്നു. തിരു കൊച്ചി പ്രൊവിന്‍സ് പ്രസിഡന്റ് VM അബ്ദുള്ള ഖാന്‍ സ്വാഗതമാശംസിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ സന്ദേശം നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗുഡ്‌വില്‍ അംബാസഡര്‍ ജോണി കുരുവിള മുഖപ്രഭാഷണം നടത്തി. KR രവീന്ദ്രന്‍ ഉണ്ണി കുളപ്പുറം, അഡ്വ അഭിജിത് , ബെന്നി മൈലാടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments