Breaking...

9/recent/ticker-posts

Header Ads Widget

ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള റിഫ്രഷര്‍ ട്രെയിനിംഗ് നടന്നു



കോട്ടയം ജില്ലയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങളില്‍  സംസ്ഥാനതല ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള റിഫ്രഷര്‍ ട്രെയിനിംഗ് ചങ്ങനാശ്ശേരിയില്‍  നടന്നു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സിവില്‍ ഡിഫന്‍സ് ജില്ലാ കോര്‍ഡിനേറ്ററും അഗ്‌നിരക്ഷാനിലയം ഈരാറ്റുപേട്ട സ്റ്റേഷന്‍ ഓഫീസറുമായ കലേഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് രവീന്ദ്രന്‍ സ്വാഗതവും, സിവില്‍ ഡിഫന്‍സ് ചങ്ങാനാശ്ശേരി പോസ്റ്റ് വാര്‍ഡന്‍ തോമസ് മാത്യു നന്ദിയും പറഞ്ഞു.  ജില്ലാ ഡിവിഷണല്‍ വാര്‍ഡന്‍ സ്മികേഷ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ ഷൈനി,പാലാ നിലയം സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ സിജിമോന്‍ മരുതോലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ചങ്ങാനാശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.  ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ശ്രീജിത്ത്, ക്ലിനിക്കല്‍ നേഴ്സിംങ് എഡ്യുക്കേറ്റര്‍ ബീനാ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രായോഗിക പരിശീലനം നല്കി.ദുരന്ത നിവാരണത്തിന്റെ ഭാഗമായി സേവന സന്നദ്ധതയുള്ള പൊതുജനങ്ങള്‍ക്ക് ജീവന്‍ രക്ഷാ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അതുവഴി ദുരന്ത ആഘാതം കുറയ്ക്കുന്നതിനും കേരള സര്‍ക്കാര്‍ അഗ്‌നിരക്ഷാ വകുപ്പിന് കീഴില്‍ ചിട്ടയായി പരിശീലനം നല്കി രൂപപ്പെടുത്തിയ സംവിധാനമാണ് സിവല്‍ ഡിഫന്‍സ് സേന. കേരളത്തിലെ എല്ലാ ഫയര്‍സ്റ്റേഷന്റെ കീഴിലും 2019 മുതല്‍ ഈ സേന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഫയര്‍ഫോഴ്സിനെ സഹായിച്ചു വരുന്നു.


Post a Comment

0 Comments