Breaking...

9/recent/ticker-posts

Header Ads Widget

കുറുമണ്ണ് സെന്റ് ജോണ്‍സ് സ്‌കൂളില്‍ ഹരിത ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു



കുറുമണ്ണ് സെന്റ് ജോണ്‍സ് സ്‌കൂളില്‍ ഹരിത ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇലക്കറികളുടെ പോഷകമൂല്യവും ആരോഗ്യപരമായ പ്രാധാന്യവും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്നതിനായാണ്  ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ചീരയില, മുരിങ്ങയില, മത്തനില തുടങ്ങി വിവിധതരം  ഇലകള്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ കുട്ടികള്‍ ഒരുക്കി. ഇലയട, ഇലക്കറി തോരന്‍, മുരിങ്ങയില സൂപ്പ്, ചീര കട്ട്‌ലെറ്റ്, ഉപ്പേരി തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ മേളയുടെ ആകര്‍ഷണമായി. 

തൊടുപുഴ കാഡ്സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. തോമസ് മണിയന്‍ചിറ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയി ജോസഫ്, തൊടുപുഴ കാഡ്‌സ് ഡയറക്ടര്‍മാരായ കെ.എം മത്തച്ചന്‍, വി.പി ജോര്‍ജ്, മനോജ് റ്റി.റ്റി, പി.റ്റി.എ പ്രസിഡന്റ് സുബി തോമസ്, ജോണ്‍സ് മോന്‍ കെ.ഇ എന്നിവര്‍ പ്രസംഗിച്ചു. ഭക്ഷണക്രമത്തില്‍ ഇലക്കറികള്‍ക്ക് നല്‍കേണ്ട പ്രാധാന്യം കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ ഈ പരിപാടിയിലൂടെ സാധിച്ചുവെന്നും ആരോഗ്യകരമായ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം എന്നും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയ് ജോസഫ് അറിയിച്ചു.


Post a Comment

0 Comments