പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെയും ലയണ്‍സ് ക്ലബ്ബ് ഓഫ് പാലാ ടൗണ്‍ റോയലിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവല്ല അമിത ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി.പരിപാടിയുടെ ഉദ്ഘാടനം പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷനായിരുന്നു. ലയണ്‍സ് 318 B ചീഫ് പൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.അമിത ഐ കെയര്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഡോ.ഖലീല്‍ അഹമ്മദ് ആമുഖ പ്രസംഗം നടത്തി. സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ലിസി കെ ജോസഫ്, പി.റ്റി.എ പ്രസിഡന്റ് പാട്രിക് ജോസഫ്, ലയണ്‍സ് ക്ലബ് സെക്രട്ടറി വി.എം അബ്ദുള്ളാ ഖാന്‍, വാര്‍ഡ് മെമ്പര്‍ ബിജി ജോജോ എന്നിവര്‍ പ്രശംസിച്ചു. NSS പ്രോഗ്രാം ഓഫീസര്‍ ഡോ. ജെസ്ലിന്‍ പി. ജോസും എന്‍എസ്എസ് വോളന്റിയേഴ്‌സും ക്യാമ്പിന് നേതൃത്വം നല്‍കി.





0 Comments