Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ സ്‌കൂളിന്റെ സര്‍ഗാത്മക മുന്നേറ്റമായി ലിറ്റില്‍ ബീറ്റ്‌സ് കല്ലറ.



സര്‍ക്കാര്‍ സ്‌കൂളിന്റെ  സര്‍ഗാത്മക മുന്നേറ്റമായി ലിറ്റില്‍ ബീറ്റ്‌സ് കല്ലറ. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വ് നല്‍കി കൊണ്ടാണ് കല്ലറ ഗവ. എല്‍.പി സ്‌കൂളില്‍ ലിറ്റില്‍ ബീറ്റ്‌സ്  കല്ലറ എന്ന ബാന്‍ഡ്  ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ലിറ്റില്‍ ബീറ്റ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഹണി തോമസും, അധ്യാപകരും പിറ്റിഎയും കല്ലറ ഗ്രാമ നിവാസികളും ചേര്‍ന്നാണ്  ലിറ്റില്‍ ബിറ്റ്‌സിന് രൂപം നല്‍കിയത്. ബാന്‍ഡ് ട്രൂപ്പ് കല്ലറയില ഭാവി തലമുറയുടെ  താളമായി മാറുമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. വാര്‍ഡ് മെമ്പര്‍  ഷൈനി ബൈജു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയി കോട്ടായില്‍ , പിറ്റിഎ പ്രസിഡന്റ്  സന്തോഷ് സി.ബി , എസ്എംസി ചെയര്‍മാന്‍ ഗോപിനാഥ് ചിങ്ങനാപുരം,  സ്റ്റാഫ് സെക്രട്ടറി  സരസമ്മ കെ , എംപിറ്റി എ  പ്രസിഡന്റ് പ്രവീണ എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments