Breaking...

9/recent/ticker-posts

Header Ads Widget

സീറോ പ്രോഫിറ്റ് ക്യാന്‍സര്‍ മെഡിസിന്‍ വിതരണം പാലായിലും ലഭ്യമാകുന്നു.



സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന സീറോ പ്രോഫിറ്റ് ക്യാന്‍സര്‍ മെഡിസിന്‍ വിതരണം പാലായിലും ലഭ്യമാകുന്നു. പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യാ ഫാര്‍മസി വഴിയാണ് കുറഞ്ഞ നിരക്കിലുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഉയര്‍ന്ന വിലയുള്ള 247 ബ്രാന്റഡ് ഓങ്കോളജി മരുന്നുകളാണ് ലാഭം എടുക്കാതെ രോഗികള്‍ക്ക് ലഭ്യമാക്കുക. 

വിപണിയില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന മരുന്ന് 93 ശതമാനം വിലക്കുറവില്‍ 11892 രൂപയ്ക്ക് ഇവിടെ നിന്നും ലഭിക്കും.വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ എഴായിരത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യാ ഫാര്‍മസികള്‍ വഴി നല്‍കിവരുന്നത്. സീറോ പ്രോഫിറ്റ് ഹൈ വാല്യൂ ആന്റി ക്യാന്‍സര്‍ മെഡിസിന്‍  വിതരണത്തിനായി പാലാ ജനറല്‍ ആശുപത്രിയിലെ കാരുണ്യാ ഫാര്‍മസിയേയും ഉള്‍പ്പെടുത്തിയതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്‌സണ്‍ മാന്തോട്ടം അറിയിച്ചു.  പാലാ ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് വന്‍ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നത് വലിയ ആശ്വാസമാകും.


Post a Comment

0 Comments