കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ അര്‍ച്ചകനായ സുബ്രഹ്‌മണ്യ അഡിഗ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബ സമേതമാണ് സുബ്രഹ്‌മണ്യ അഡിഗ മഹാദേവ ദര്‍ശനത്തിനെത്തിയത്. രാവിലെ 9 മണിയോടെ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തിയ സുബ്രഹ്‌മണ്യ അഡിഗയെ ക്ഷേത്ര അധികാരികള്‍ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം മഹാദേവ ദര്‍ശനം നടത്തി പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെത്തി മഹാദേവ ദര്‍ശനം നടത്താന്‍ കഴിയുന്നത് വലിയ ഭാഗ്യവും അനുഗഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാദേവന്റെ അനുഗ്രഹം എല്ലാ ഭക്തജനങ്ങളിലും നിറയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സുബ്രഹ്‌മണ്യ അഡിഗയുടെ ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി. മഹാക്ഷേത്രമായ ഏറ്റുമാനൂരില്‍ ദേവദര്‍ശനത്തിനു ശേഷം മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തി വൈഷ്ണവ ഗണപതി ദര്‍ശനം നടത്തിയാണ് സുബ്രഹ്‌മണ്യ അഡിഗയും കുടുംബവും മടങ്ങിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ അഭിലാഷ് സുബ്രഹ്‌മണ്യ അഡിഗയെ പൊന്നാടയണിയിച്ച് ശ്രീ മഹാദേവന്റെ ചിത്രം ഉപഹാരമായി നല്‍കി. SMDT അംഗം സജിത് സി , ശ്രീകുമാര്‍ പണിക്കര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.





0 Comments