Breaking...

9/recent/ticker-posts

Header Ads Widget

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു.



കോട്ടയം ജില്ല മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാര്‍ക്കായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി KR രതീഷ് രാജ് ഉദ്ഘാടനം ചെയ്തു.  പാലാ മേഖല പ്രസിഡന്റ് ജോസ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു , മേഖല സെക്രട്ടറി Rശങ്കരന്‍ കുട്ടി നിലപ്പന, യൂണിറ്റ് ഭാരവാഹികളായ N S രാജേഷ്, ടോമി മാത്യൂ , ഹരികൃഷ്ണന്‍ , വിമല്‍ കുമാര്‍ , ദിലീപ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  നവംബര്‍ 14 വെള്ളിയാഴ്ച  2 മണിക്ക് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ വെച്ച് പാലാ മേഖല സമ്മേളനവും, യൂണിറ്റ് ഉദ്ഘാടനവും അംഗത്വ വിതരണവും നടക്കും.. BMS ദേശീയ കാര്യസമിതി അംഗം  ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, BJP സംസ്ഥാന വൈസ് പ്രസിഡന്റ്  ഷോണ്‍ ജോര്‍ജ്ജ്, ജില്ല ജനറല്‍ സെക്രട്ടറി NK ശശികുമാര്‍ , S വിനയകുമാര്‍ , PR രാജീവ് എന്നിവര്‍ സംസാരിക്കും.



Post a Comment

0 Comments