പ്ലാശനാലില്‍ ഹോട്ടല്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു. പനക്കപ്പാലം പ്ലാശനാല്‍ തെള്ളിയാമറ്റം ജംഗ്ഷനില്‍ ഞള്ളംപുഴ സിബി തോമസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷ്ണ ഹോട്ടലിലാണ് ഞായറാഴ്ച രാത്രി തീപിടിത്ത മുണ്ടായത്. അടുപ്പിനു സമീപം ഉണക്കാന്‍ വെച്ചിരുന്ന വിറകില്‍ നിന്നാണ് തീ പടര്‍ന്നത്. ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത് . ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.


.webp)


0 Comments