Breaking...

9/recent/ticker-posts

Header Ads Widget

ഹരിതകര്‍മ്മ സേനാംഗത്തിനു നേരെ മര്‍ദ്ദനവും അസഭ്യ വര്‍ഷവും നടത്തിയതായി പരാതി



മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഹരിതകര്‍മ്മ സേനാംഗത്തിനു നേരെ മര്‍ദ്ദനവും അസഭ്യ വര്‍ഷവും നടത്തിയതായി പരാതി. പഞ്ചായത്തിലെ 2-ാം വാര്‍ഡില്‍ റോബിന്‍ വടക്കന്‍ എന്നയാളിന്റെ വീട്ടില്‍ പ്ലസ്റ്റിക് ശേഖരിക്കാനെത്തിയ ഹിതകര്‍മ്മസേനാംഗം  ചെല്ലമ്മയെയാണ് വീട്ടിലെ സ്ത്രീകള്‍ ജാതിപ്പേരു ചൊല്ലി വിളിക്കുകയും മര്‍ദിക്കുകയും ചെയ്തതെന്നാണ് ആക്ഷേപം.  മുന്‍ മാസത്തെ കുടിശ്ശികയടക്കം നൂറു രൂപയാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ തുക നല്‍കാതെ മോശമായി സംസാരിക്കുകയും പ്ലാസ്റ്റിക് കവറുകളടങ്ങിയ ബാഗ് ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. വീട്ടിലെ മാനസിക പ്രശ്‌നങ്ങളുള്ള സ്ത്രീയാണ് ഹരിതകര്‍മ്മ സേനാംഗത്തിനുനേരെ അക്രമം നടത്തിയത്. ഇവരുടെ  മാതാവും  അസഭ്യം പറഞ്ഞതായി ചെല്ലമ്മ പറയുന്നു. ജാതിപ്പെരു വിളിച്ച് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തായാണ് പരാതി.. ഹരിത കര്‍മ്മ സേന ഇതു സംബന്ധിച്ച് മരങ്ങാട്ടുപിള്ളി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍  ധര്‍ണ്ണ നടത്തി. വീടുകള്‍ തോറും കയറിയിറങ്ങി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളെ അകമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സേനാംഗങ്ങള്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി മലിനീകരണം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റയ്ക് വീടുകളില്‍ കയറിച്ചെല്ലുന്ന സ്ത്രീകള്‍ക്ക് മര്‍ദ്ദന മേല്‍ക്കേണ്ടി വരുന്ന സാഹചര്യം തുടര്‍ന്നും  ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും ആവശ്യമുയര്‍ന്നു.



Post a Comment

0 Comments