ഉഴവൂരില്‍ ഇത്തവണ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു മുന്നണി തെരെഞ്ഞടുപ്പിനെ നേരിടുന്നത്. കേരള കോണ്‍ഗ്രസ് M 9 സീറ്റിലും CPIM 4 സീറ്റിലും CPI ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ഇത്തവണ വിജയം ഉറപ്പാണെന്നും മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറങ്ങി ശക്തമായ മത്സരമാണ് LDF കാഴ്ചവയ്ക്കുന്നതെന്ന് മുന്‍പഞ്ചായത്ത് പ്രസിഡന്റും LDF കണ്‍വീനറും തെരഞ്ഞടുപ്പുകമ്മറ്റി കണ്‍വീനറുമായ PL എബ്രഹാം പറഞ്ഞു. പരാതിരഹിതമായി സീറ്റുവിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയാക്കിയ ശേഷം LDFസ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച നമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കി പ്രചരണം സജീവമാക്കുകയാണ് . ഘടകകക്ഷി നേതാക്കള്‍ ക്കൊപ്പം സ്ഥാനാര്‍ത്ഥികള്‍ പഞ്ചായത്ത് ഓഫീസിലെത്തി പത്രികകള്‍ സമര്‍പ്പിച്ചു.





0 Comments