ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മരങ്ങാട്ടുപിള്ളി ഡിവിഷനിലെ LDF കേരള കോണ്‍ഗ്രസ് M സ്ഥാനാര്‍ത്ഥി നിര്‍മല ദിവാകരന്‍ പ്രചരണ രംഗത്ത് സജീവമായി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നു മുതല്‍ 11 വരെ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മരങ്ങാട്ടുപിള്ളി ഡിവിഷനില്‍ ജനകീയ കൂട്ടായ്മയിലൂടെ വികസനം എന്ന ലക്ഷ്യത്തോടെയാണ് മത്സരിക്കുന്നതെന്ന് നിര്‍മല ദിവാകരന്‍ പറഞ്ഞു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് , പഞ്ചായത്തംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവ പരിചയവുമായാണ് നിര്‍മല ദിവാകരന്‍ ജനവിധി തേടുന്നത്.





0 Comments