Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ മഹാ ഗണപതി ക്ഷേത്രത്തില്‍ ഗണേശ സംഗീതോത്സവത്തിന് നവംബര്‍ 17ന് തുടക്കം കുറിക്കും




മള്ളിയൂര്‍ മഹാ ഗണപതി ക്ഷേത്രത്തില്‍ 65 ദിവസം നീണ്ടുനില്‍ക്കുന്ന ഗണേശ സംഗീതോത്സവത്തിന് നവംബര്‍ 17ന് തുടക്കം കുറിക്കും.  2026 ജനുവരി 20 വരെ തീയതികളില്‍ നടക്കുന്ന മള്ളിയൂര്‍ ഗണേശ സംഗീതോത്സവത്തില്‍ പ്രമുഖ സംഗീതജ്ഞരും വാദ്യ കലാകാരന്മാരും പങ്കുചേരും.

 തൃശ്ശൂര്‍ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന സംഗീത സദസ്സോടെയാണ് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം ട്രസ്റ്റ് സംഘടിപ്പിക്കുന്ന  സംഗീതോത്സവത്തിന് തുടക്കം കുറിക്കുന്നത്. വയലിനിസ്റ്റ് ആര്‍.കെ. ശ്രീരാംകുമാര്‍,ബാംഗ്ലൂര്‍ ജി രവി കിരണ്‍, ടി.എന്‍. എസ്.കൃഷ്ണ, വൃന്ദ മാണിക്യ വാസകന്‍,വൈക്കം വിജയലക്ഷ്മി, പുല്ലാംകുഴല്‍ വിദ്വാന്‍ ജെ. എ. ജയന്ത്, സി.പി. മാധവന്‍ നമ്പൂതിരി, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യം, ആര്‍.കശ്യബ് മഹേഷ്, മൃദംഗ വിദ്വാന്‍ പത്രി സതീഷ് കുമാര്‍ ,കെ. അരുണ്‍ പ്രകാശ് തുടങ്ങിയ പ്രശസ്ത കലാകാരന്മാര്‍ സംഗീത വേദിയില്‍ എത്തും.


Post a Comment

0 Comments