മേലമ്പാറ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ നവീകരണം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ സമര്‍പ്പണോത്സവം നടന്നു. തിരുവിതാംകൂര്‍ യുവരാജാവായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ തമ്പുരാന്‍ ആനക്കൊട്ടില്‍, നവീകരിച്ച ക്ഷേത്ര ഗോപുരങ്ങള്‍, പ്രദിക്ഷണ വഴി, വിപുലീകരിച്ച സര്‍പ്പക്കാവും നടപ്പന്തലും, കിഴക്കുവശത്തെ ക്ഷേത്ര മതില്‍ എന്നിവയുടെ സമര്‍പ്പണോദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി മറ്റപ്പള്ളി മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ മനോജ് ബി നായര്‍, മീനച്ചില്‍ താലൂക്ക് എസ്എന്‍ഡിപി യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടികുന്നേല്‍, അമ്പലപ്പുറം ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് പിഎന്‍ പരമേശ്വരന്‍ നായര്‍, ഭരണങ്ങാനം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം പ്രസിഡന്റ് കണ്ണന്‍ ശ്രീകൃഷ്ണവിലാസം, ഇഞ്ചോലിക്കാവ് ക്ഷേത്രം മാനേജര്‍ രാജേന്ദ്രന്‍ തമ്പി, ദേവസ്വം സെക്രട്ടറി അഭിലാഷ് ചക്കാലയ്ക്കല്‍, വനിതാസമാജം പ്രസിഡന്റ് സുധ രഘു തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ചടങ്ങില്‍ ആദരിച്ചു.





0 Comments