Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂരില്‍ NDA മത്സരരംഗത്ത് സജീവമായി.



ഉഴവൂര്‍ പഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ 14 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി NDA മത്സരരംഗത്ത് സജീവമായി. പുതിയ സാഹചര്യങ്ങളില്‍ BJP ഉഴവൂര്‍ പഞ്ചായത്തില്‍ വലിയ മുന്നേറ്റം നടത്തുമെന്ന് മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു . കഴിഞ്ഞ തവണ ഒരു സീറ്റില്‍ വിജയിച്ച BJP 3 സീറ്റുകളില്‍  രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ 14 സീറ്റുകളിലും വിജയം നേടുവാന്‍ ലക്ഷ്യമിട്ട് മത്സരരംഗത്ത് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് BJP അവതരിപ്പിക്കുന്നതെന്ന് പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെകട്ടറിയും സ്ഥാനാര്‍ത്ഥിയുമായ ഉഴവൂര്‍ അനില്‍ പറഞ്ഞു.  ജില്ലയിലെ തന്നെ  പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ 24 കാരിയായ അമിതമോള്‍ സജിയും തിങ്കളാഴ്ച നോമിനഷന്‍ സമര്‍പ്പിച്ചു. മോനിപ്പള്ളി ടൗണ്‍ 14-ാം വാര്‍ഡിലാണ് അമിതാമോള്‍ മത്സരിക്കുന്നത്. ഉഴവൂരില്‍ ഇത്തവണ വലിയ വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മത്സരരംഗത്തിറങ്ങുന്നത്.



Post a Comment

0 Comments