Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ദേവസം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന്റെ മുന്നില്‍ നാമജപ പ്രതിഷേധം നടത്തി.



ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച്, ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍  ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന്റെ മുന്നില്‍ നാമജപ പ്രതിഷേധം നടത്തി. 

ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കയും സ്വര്‍ണ്ണ ഉള്‍പ്പടികളും മറ്റ് അമൂല്യ വസ്തുക്കളും രജിസ്റ്ററില്‍ ചേര്‍ത്ത് ഭക്തജനങ്ങളെ ബോധ്യപ്പെടുത്തുക, തിരുവുത്സവത്തിന് രസീത് നല്‍കാതെ പിരിവ് സ്വീകരിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ സമ്മേളനം  ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നാരായണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഉഷ സുരേഷ് , ദ്വാരകനാഥന്‍, കെ.പി സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments