കെഴുവംകുളം സംഗീത പുരുഷ അയല്‍ക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി ഡയലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. സന്മനസ് കൂട്ടായ്മ ജനമൈത്രി പൊലീസ് , മാര്‍സ്ലീവാ മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തത്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പാരിഷ് ഹാളില്‍ മാണി സി കാപ്പന്‍ MLA ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
പാലാ രൂപത വികാരി ജനറാള്‍ റവ ഡോക്ടര്‍ ജോസഫ് മലേപ്പറമ്പില്‍ മുഖ്യാതിഥിയായിരുന്നു. അയല്‍ക്കൂട്ടം പ്രസിഡന്റ് ബേബിച്ചന്‍ കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. Dysp കെ.സദന്‍ , ജോര്‍ജ് സന്മനസ്, ഫാദര്‍ മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, ടിംസ് ജോസഫ് നെടുമ്പുറം, പിസി സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. തോമസ് മാത്യു, ജനമൈത്രി CRO സുരേഷ്‌കുമാര്‍ എന്നിവര്‍ ബോധവത്കരണ ക്ലാസ് നയിച്ചു.





0 Comments