Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ഹോമിയോ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു



ഏറ്റുമാനൂര്‍ സേവാഭാരതിയുടെ  മേല്‍നോട്ടത്തില്‍ സൗജന്യ ഹോമിയോ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ക്ലിനിക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം രാമകൃഷ്ണ ബില്‍ഡിങ്ങില്‍ ഏറ്റുമാനൂര്‍ സേവാഭാരതി രക്ഷാധികാരി ഡോ.വി വി.സോമന്‍ ഭദ്രദീപ പ്രകാശനം നടത്തി നിര്‍വ്വഹിച്ചു.

 സേവാഭാരതി പ്രസിഡന്റ് സോമന്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ , ഡോ.ഗീത ബാലകൃഷ്ണന്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സേവാഭാരതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സെക്രട്ടറി അനീഷ് മോഹന്‍ ,ജി.വിനോദ് എന്നിവര്‍ സംസാരിച്ചു. പി രാജഗോപാല്‍ നന്ദി രേഖപെടുത്തി. എല്ലാ ഞായറാഴ്ചയും, രണ്ടാമത്തെയും, നാലാമത്തെയും ശനിയാഴ്ചകളിലും 3 മണി മുതല്‍ 5 മണി വരെയാണ് പരിശോധന സമയം.


Post a Comment

0 Comments