Breaking...

9/recent/ticker-posts

Header Ads Widget

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കവിയും സാഹിത്യകാരനുമായ ഡോക്ടര്‍ രാജു വള്ളിക്കുന്നം ഉദ്ഘാടനം ചെയ്തു.

 ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ലൈബ്രറി  പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. വി.ആര്‍ ജയചന്ദ്രന്‍, എലിക്കുളം ജയകുമാര്‍, ഡോക്ടര്‍ വിദ്യ ആര്‍ പണിക്കര്‍, ടി.എസ്.പ്രസാദ്, എം.കെ സുഗതന്‍  അന്‍ഷാദ് ജമാല്‍, അഡ്വക്കേറ്റ് ബേബി പാര്‍വ്വതി, രാജീവ് ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ബൈജു ഓണന്തുരുത്തും സംഘവും വയലിന്‍ കച്ചേരി അവതരിപ്പിച്ചു.


Post a Comment

0 Comments