Breaking...

9/recent/ticker-posts

Header Ads Widget

വള്ളിച്ചിറയില്‍ താമരക്കുളം ഗ്രീന്‍ പാര്‍ക്ക് തുറന്നു.



വള്ളിച്ചിറയില്‍ താമരക്കുളം ഗ്രീന്‍ പാര്‍ക്ക് തുറന്നു. കരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലും എം.ജി.ആര്‍.ഇ ജി.എസിലും ഉള്‍പ്പെടുത്തിയാണ് വള്ളിച്ചിറയിലെ താമരക്കുളം ഗ്രീന്‍ പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  വില്ലേജ് ഹട്ട്, നടപ്പാത, റെയ്‌ലിംഗ്‌സ് എന്നിവയും  ആരോഗ്യ പ്രഭാത നടത്തത്തിനുള്ള സൗകര്യത്തോടെ ഇവിടെ പുതിയതായി നിര്‍മ്മിച്ചു.

 ഗ്രാമ പഞ്ചായത്ത് അംഗം പ്രേമകൃഷ്ണ സ്വാമിയുടെ നിര്‍ദേശപ്രകാരം പന്ത്രണ്ട് ലക്ഷത്തില്‍പരം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. താമരകുളത്ത് നടന്ന ചടങ്ങില്‍ കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമന്‍ ഗ്രീന്‍ പാര്‍ക്ക് തുറന്നു കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട്, വാര്‍ഡ് മെമ്പര്‍ പ്രേമകൃഷ്ണ സ്വാമി, ലിന്റെണ്‍ ജോസഫ്, ആനിയമ്മ ജോസ്, ഗിരിജ രാജന്‍, ബേബി മൂശാരിയേല്‍, ജയ്‌സണ്‍മാന്തോട്ടം, അസി.എന്‍ജിനീയര്‍ ഷാന്റുമോള്‍ ദേവസ്യാ, സുമി ആന്റണി, അശ്വതി ഡി ശശി, മനീഷ. എന്‍.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments