Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ വനിതകള്‍ക്ക് താമസ സൗകര്യമൊരുക്കി 'വനിതാ മിത്ര ' ഹോസ്റ്റല്‍ തുറന്നു.



പാലായില്‍ വനിതകള്‍ക്ക് താമസ സൗകര്യമൊരുക്കി 'വനിതാ മിത്ര ' ഹോസ്റ്റല്‍ തുറന്നു. പാലാ നഗരസഭയുടെ ഉടമസ്ഥതതയിലുള്ള കിഴതടിയൂരിലെ ഹോസ്റ്റല്‍ കെട്ടിടം
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതാ മിത്ര ഹോസ്റ്റല്‍ തുറന്നത്. 40 ലക്ഷം രൂപ ചെലവിലാണ് കോര്‍പ്പറേഷന്‍ ഹോസ്റ്റല്‍ സൗകര്യമൊരുക്കിയത്. 
മീനച്ചില്‍ താലൂക്ക് മേഖലയില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും, സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മികച്ച താമസ സൗകര്യമാണ് ഇവിടെ ലഭ്യമാവുന്നത്.  ജോസ് കെ മാണി എം.പി വനിതാ മിത്രാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍ Ex MLA അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് ഡയറക്ടര്‍ വി.സി.ബിന്ദു , ഡയറക്ടര്‍  പെണ്ണമ്മ ജോസഫ്,  നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍  ബിജി ജോജോ ,ഷാജു തുരുത്തന്‍, ബൈജു കൊല്ലം പറമ്പില്‍, ആന്റോ പിഞ്ഞാറേക്കര , എം.ആര്‍.രംഗന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, മുന്‍ ചെയര്‍മാന്മാര്‍,കൗണ്‍സിലര്‍മാര്‍ ,വിവിധ സംഘടനാ നേതാക്കള്‍ എന്നിവരും പങ്കെടുത്തു.


Post a Comment

0 Comments