ബഡ്സ് ഒളിമ്പിയ 2.0 കായികമേള ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്നു. വൈകല്യങ്ങള്‍ തടസ്സങ്ങളല്ലെന്നും, അവ മുന്നേറ്റങ്ങളുടെ തുടക്കമാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ ബഡ്സ് ഒളിമ്പിയ 2.0 കായികമേള നടന്നത്. കുടുംബശ്രീ മിഷന്റെ സാമൂഹിക ഉള്‍ചേര്‍ക്കല്‍, സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായി ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള കായിക മത്സരമാണ് അരങ്ങേറിയത്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ ജില്ലയിലെ വിവിധ ബഡ്‌സ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന നൂറോളം കുട്ടികള്‍ ട്രാക്കിലും ഫീല്‍ഡീലുമായി 30ഓളം ഇനങ്ങളില്‍ പങ്കെടുത്തു.
164 പോയിന്റോടെ കൈന്‍ഡ് ആന്‍ഡ് കെയര്‍ ബിആര്‍സി രാമപുരം കിരീടം നിലനിര്‍ത്തി.പ്രതീക്ഷ ബിആര്‍സി ഈരാറ്റുപേട്ട 60 പോയിന്റോടെ റണ്ണറപ്പായി.52 പോയിന്റോടെ വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ചാലഞ്ച്ഡ് സ്‌കൂള്‍ മൂന്നാമതെത്തി. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ കായികമേള ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പ്രകാശ് ബി നായര്‍ ആശംസിച്ചു. ഉഴവൂര്‍ ചെയര്‍പേഴ്‌സണ്‍ മോളി രാജ്കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് എന്നിവര്‍സംസാരിച്ചു.





0 Comments