ATTUC പാലാ മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തില്‍ പാല ഹെഡ്‌പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ ക്കെതിരെയും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള നടപടിക്കെതിരെയും പ്രതിഷധിച്ചു കൊണ്ട് തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ കുത്തക മുതലാളികള്‍ക്ക് വേണ്ടി ഓരോന്നായി ഇല്ലായ്മ ചെയ്യുന്ന ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയത്. AITUC വര്‍ക്കിംഗ് കമ്മറ്റിയംഗം ബാബു കെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ പയസ് രാമപുരം അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി അഡ്വ പി ആര്‍ തങ്കച്ചന്‍ സ്വാഗതം ആശംസിച്ചു. സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് റ്റി ബി ബിജു, എ ഐ വൈ എഫ് ജില്ല ജോയന്റ് സെക്രട്ടറി എന്‍ എസ് സന്തോഷ് കുമാര്‍, സിബി ജോസഫ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഡോ അനീഷ് തോമസ്, ആര്‍ വേണു ഗോപാല്‍ പി കെ രവികുമാര്‍, കെ ബി അജേഷ്, സലിന്‍ റ്റി ആര്‍, വി വി വിജയന്‍, കെ ജി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. തെക്കേക്കരയില്‍ നിന്നും ആരംഭിച്ച റാലിയിലും ഉപരോധ സമരത്തിലും നിരവധി പ്രവര്‍ത്തകര്‍ പങ്കു ചേര്‍ന്നു.





0 Comments