കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് എഐടിയുസി ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുവാനുള്ള കേന്ദ്ര നീക്കം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. എഐടിയുസി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കറ്റ് ബിനു ബോസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. AlTUC മണ്ഡലം പ്രസിഡന്റ് U. N. ശ്രീനിവസന്‍, AlTUC സംസ്ഥാന കൗണ്‍സില്‍ അംഗം റോബിന്‍ ജോസഫ്, CPI മണ്ഡലം സെക്രട്ടറി KI കുഞ്ഞച്ചന്‍, സെക്രട്ടേറിയറ്റ് അംഗം KV പുരുഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments