കടുത്തുരുത്തി മുന്‍ എംഎല്‍എ പി എം മാത്യുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്. പൗരാവലിയുടെ ആഭിമുഖത്തില്‍ അനുശോചന യോഗം ചേര്‍ന്നു. സംസ്‌കാരകര്‍മ്മങ്ങള്‍ക്ക് ശേഷമാണ് അനുശോചന യോഗം നടന്നത്. കടുത്തുരുത്തിതാഴത്തുപള്ളി ഷോപ്പിംഗ് കോംപ്ലക്‌സിനു സമീപം നടന്ന അനുശോചന യോഗത്തില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. മോന്‍സ് ജോസഫ് MLA അധ്യക്ഷനായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. . ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ചാഴികാടന്‍ എക്‌സ് എം. പി, ജോണി നെല്ലൂര്‍ എക്‌സ് എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനി, കഴുത്തു പഞ്ചായത്ത് പ്രസിഡണ്ട് റോയിസ് ജോര്‍ജ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി





0 Comments