സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ബാറുകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചു. ഡിസംബര്‍ 31 ന് ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. ബിയര്‍ വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തന സമയവും 12 മണി വരെ നീട്ടി നല്‍കിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ നടക്കുന്നതും വിദേശികളടക്കമുള്ള സഞ്ചാരികളും മറ്റും എത്തുന്നതും പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസ് പരിശോധനകള്‍ ശക്തമാക്കും.




0 Comments