Breaking...

9/recent/ticker-posts

Header Ads Widget

ബെല്‍ജി ഇമ്മാനുവല്‍ പ്രചാരണം ശക്തമാക്കി



ഉഴവൂര്‍ ബ്ലോക്ക് കോഴാ ഡിവിഷനില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായ ബെല്‍ജി ഇമ്മാനുവല്‍ പ്രചാരണം ശക്തമാക്കി. നാലുപതിറ്റാണ്ടായി  പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ബെല്‍ജി ഒന്നിലധികം തവണ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റായി.  കുറവിലങ്ങാട് ദേവമാത കോളേജില്‍ കെ.എസ്.സി.യിലൂടെ രാഷ്ട്രീയത്തിലെത്തി ഉഴവൂര്‍ സെയ്ന്റ് സ്റ്റീഫന്‍സില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി. പിന്നീട് കെ. എസ്. സി. സംസ്ഥാന സെക്രട്ടറിയായി. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കില്‍ ഡയറക്ടര്‍, പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചു. 2010-15 ല്‍ രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമപ്പഞ്ചായത്തായി മരങ്ങാട്ടുപിള്ളിയെ തെരഞ്ഞെടുത്തതിന് പിന്നിലും ബെല്‍ജി ഇമ്മാനുവലിന്റെ പ്രയത്‌നമുണ്ട്. 2020-25 ലും ഗ്രാമപ്പഞ്ചായത്തിനെ നയിച്ചു.  മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള രാജീവ് ഗാന്ധി പുരസ്‌കാരവും നേടിയിട്ടുണ്ട്. അനുഭവ സമ്പത്തും ഭരണ പരിചയവും  സ്ഥിരതയാര്‍ന്ന നിലപാടുകളുമായാണ് ബെല്‍ജി വികസന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത്. പഞ്ചായത്തിലേയ്ക്ക് പലതവണ വിജയിച്ചുകയറിയ അനുഭവ സമ്പത്തുമായാണ് ബെല്‍ജി ഇമ്മാനുവല്‍ ഇത്തവണ ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മല്‍സരിക്കുന്നത്. 



Post a Comment

0 Comments