പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം സ്വതന്ത്ര കൂട്ടായ്മ ആരെ പിന്തുണയ്ക്കണമെന്ന് ജനസഭ യോഗത്തിനു ശേഷം തീരുമാനിക്കുമെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. 13,14,15 വാര്‍ഡുകളുടെ ജനസഭ ഞായറാഴ്ച വൈകീട്ട് നടക്കും. മുന്നണികളെ പരാജയപ്പെടുത്തി തങ്ങളെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നതോടൊപ്പം ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിലും ജനഹിതം തേടുമെന്ന് ബിനു പുളിക്കക്കണ്ടവും മകള്‍ ദിയ പുളിക്കക്കണ്ടവും സഹോദരന്‍ ബിജു പുളിക്ക ക്കണ്ടവും പറഞ്ഞു. ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇരുമുന്നണികളിലെയും പ്രധാന നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെങ്കിലും തീരുമാനം ജനസഭയ്കശേഷമെന്നാണ് സ്വതന്ത്ര കൂട്ടായ്മയുടെ നിലപാട്. ജനങ്ങള്‍ എല്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് അവര്‍ക്കു കൂടി തൃപ്തികരമായ തീരുമാനമായിരിക്കും എടുക്കുകയെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.





0 Comments