Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ മേഖലയില്‍ പക്ഷിപ്പനി



മാഞ്ഞൂര്‍ മേഖലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൂത്തം പറമ്പ് ഭാഗത്ത് ചെറുകുന്ന് ജോസിന്റെ കാട ഫാമില്‍ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രദേശത്ത് അരക്കിലോ മീറ്റര്‍ ചുറ്റളവില്‍  രണ്ടു വീടുകള്‍ മാത്രമാണുള്ളതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. പ്രദേശം കര്‍ശന നിരീക്ഷണത്തില്‍ ആണ്.. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജെസ്സിയുടെയും പഞ്ചായത്ത് അംഗം ഷെര്‍ലിന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണവും പരിശോധനയും നടത്തി. കഴിഞ്ഞ സീസണില്‍ മാഞ്ഞൂര്‍, കല്ലറ മേഖലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു



Post a Comment

0 Comments