Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപത കോര്‍പറേറ്റ് ഏജന്‍സി അധ്യാപക അനധ്യാപക മഹാ സംഗമം നടന്നു



വിദ്യാഭ്യാസരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്കുന്ന സ്‌കൂളുകളെയും അധ്യാപകരെയും ആദരിച്ചു കൊണ്ട് പാലാ രൂപത കോര്‍പറേറ്റ് ഏജന്‍സി അധ്യാപക അനധ്യാപക മഹാ സംഗമം നടന്നു.  പാലാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള വിവിധ സ്‌കൂളുകളിലെ അധ്യാപകരും അധ്യാപകരും പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. രൂപതാ വികാരി ജനറാള്‍ മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷനായിരുന്നു. ഡോ. ടി.പി ശശികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. 
                          



കോര്‍പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ.ജോര്‍ജ് വരകുകാലാപറമ്പില്‍, അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ടറി ഫാ.ജോര്‍ജ് പറമ്പില്‍ത്തടത്തില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് ജോബി കുളത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.  രൂപതയിലെ മികച്ച സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ഉള്ള ഗോള്‍ഡന്‍ സ്‌കൂള്‍, ഗോള്‍ഡന്‍ ലീഡര്‍ , ഗോള്‍ഡന്‍ ടീച്ചര്‍, അവാര്‍ഡുകള്‍ നല്‍കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെ മികവിനുള്ള  പുരസ്‌കാരങ്ങളും സമ്മാനിച്ചു. പാലാ രൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരും അനധ്യാപകരുമടക്കം നിരവധിയാളുകള്‍ സംഗമത്തില്‍ പങ്കെടുത്തു. ഗോള്‍ഡന്‍ സ്‌കൂള്‍ ' അവാര്‍ഡ് - പ്രൈമറി വിഭാഗത്തില്‍ സെന്റ് ജോര്‍ജ് യു.പി.എസ് മൂലമറ്റവും ഹൈസ്‌കൂള്‍ വിഭാഗ ത്തില്‍ ലിറ്റില്‍ ഫ്‌ലവര്‍ എച്ച്.എസ് ചെമ്മലമറ്റവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍: സെന്റ് തോമസ് എച്ച്.എസ്.എസ് പാലായും ഏറ്റുവാങ്ങി.  മികച്ച ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള ഗോള്‍ഡന്‍ ലീഡര്‍ അവാര്‍ഡ് പ്രൈമറി വിഭാഗത്തിന്‍ സിസ്റ്റര്‍ ജിന്‍സി മാത്യു , സെന്റ് മേരീസ് എല്‍.പി.ജി.എസ് : കുറവിലങ്ങാട്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബിജോയ് ജോസഫ സെന്റ് ജോണ്‍സ് എച്ച്.എസ്  കുറുമണ്ണ്, ഹയര്‍സെക്കന്‍ഡറി  വിഭാഗത്തില്‍  റെജിമോന്‍ കെ മാത്യു പ്രിന്‍സിപ്പല്‍ സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ എന്നിവരും സ്വീകരിച്ചു




ഗോള്‍ഡന്‍ ടീച്ചര്‍' അവാര്‍ഡ് -

എല്‍.പി വിഭാഗം: സ്വപ്ന കുര്യന്‍, സെന്റ് ആന്റണീസ് യു.പി.എസ് ഇടമറുക്.

യു.പി വിഭാഗം: ഡോ.റോബിന്‍ മാത്യു, സെന്റ് ആഗ്‌നസ് എച്ച്.എസ് മുട്ടുചിറ.

ഹൈസ്‌കൂള്‍ വിഭാഗം: 1. മനോജ് സെബാസ്റ്റ്യന്‍,  സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പ്ലാശനാല്‍.

2. സിബി ജോസഫ്, '' സെന്റ് മേരീസ് എച്ച്.എസ്.എസ്  ഭരണങ്ങാനം.

ഹയര്‍ സെക്കന്‍ഡറി വിഭാഗം: ഷിനു ആനത്താരയ്ക്കല്‍, സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ് രാമപുരം.

ഗോള്‍ഡന്‍ എയ്ഡ് അവാര്‍ഡ് - 
ജോമോള്‍ വി.വി, ക്ലര്‍ക്ക്, സെന്റ് ജോസഫ്‌സ് ടി.ടി.ഐ മുത്തോലി.

ഭാഷാ ശാക്തീകരണ അവാര്‍ഡ് (പ്രൈമറി വിഭാഗത്തിന് മാത്രം)

ഒന്നാം സ്ഥാനം : സെന്റ് ലിറ്റില്‍ ത്രേസ്യാസ്  എല്‍.പി.എസ് ഭരണങ്ങാനം.

രണ്ടാം സ്ഥാനം: സേക്രഡ് ഹാര്‍ട്ട് എല്‍.പി.എസ് രാമപുരം.

ഫ്യൂച്ചര്‍ റെഡി കാമ്പസ് അവാര്‍ഡ് (ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് മാത്രം) : സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ.
.
 ഫ്യൂച്ചര്‍ റെഡി കാമ്പസ് ആനിമേറ്റര്‍ : ഡോ.നിജോയ് പി ജോസ്, സെന്റ് തോമസ്
എച്ച്.എസ്.എസ് പാലാ.

അഡാര്‍ട്ട് അവാര്‍ഡ്(മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്)

എല്‍.പി വിഭാഗം: ഒന്നാം സ്ഥാനം -സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.എസ്, ഭരണങ്ങാനം.

രണ്ടാം സ്ഥാനം: സെന്റ് ജോര്‍ജ് എല്‍.പി.എസ് കടുത്തുരുത്തി. '

യു.പി വിഭാഗം: ഒന്നാം സ്ഥാനം- സെന്റ്.  ജോസഫ്‌സ് യു.പി.എസ് വെള്ളിലാപ്പിള്ളി.

രണ്ടാം സ്ഥാനം: സെന്റ്, ജോസഫ്‌സ് യു.പി.എസ് മലയിഞ്ചിപ്പാറ.

ഹൈസ്‌കൂള്‍ വിഭാഗം - ഒന്നാം സ്ഥാനം : സെന്റ് മരിയ ഗൊരെത്തീസ് എച്ച്.എസ് ചേന്നാട്.

രണ്ടാം സ്ഥാനം: സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് പാലാ

ഹയര്‍ സെക്കന്‍ഡറി വിഭാഗം -
ഒന്നാം സ്ഥാനം : ഹോളി ക്രോസ് എച്ച്.എസ്.എസ്, ചേര്‍പ്പുങ്കല്‍ '

രണ്ടാം സ്ഥാനം: സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പ്ലാശനാല്‍.

മികച്ച ലഹരി വിരുദ്ധ അനിമേറ്റര്‍ക്കുള്ള അവാര്‍ഡ് -
എല്‍.പി വിഭാഗം: അലന്‍ തോമസ്, സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.എസ് ഭരണങ്ങാനം.

യു.പി വിഭാഗം: സുജിത് തോമസ്, സെന്റ് ജോസഫ്‌സ് യു.പി.എസ് വെള്ളിലാപ്പിള്ളി.

ഹൈസ്‌കൂള്‍ വിഭാഗം: സെലിന്‍ കെ.ഒ, സെന്റ് മരിയ ഗൊരെത്തീസ് എച്ച്.എസ് ചേന്നാട്.

ഹയര്‍സെക്കന്‍ഡറി വിഭാഗം: ആഷ്‌ലി  ടെസ് ജോണ്‍, ഹോളിക്രോസ് എച്ച്.എസ്.എസ്, ചേര്‍പ്പുങ്കല്‍ :

കുട്ടികളും കൃഷിയിലേക്ക് മികച്ച സ്‌കൂളുകള്‍ -

എല്‍.പി വിഭാഗം ഒന്നാം സ്ഥാനം: എസ്.എച്ച്.എല്‍.പി.എസ്, രാമപുരം.

രണ്ടാം സ്ഥാനം: സെന്റ് ആന്റണീസ് എല്‍.പി.എസ്, മറ്റക്കര.

യു.പി വിഭാഗം -
ഒന്നാം സ്ഥാനം: സെന്റ് ജോര്‍ജ് യു.പി.എസ്, മൂലമറ്റം.

രണ്ടാം സ്ഥാനം: സെന്റ് തോമസ് ടി.ടി.ഐ, പാലാ.

ഹൈസ്‌കൂള്‍ വിഭാഗം -
ഒന്നാം സ്ഥാനം: സെന്റ് ജോണ്‍സ് എച്ച്.എസ്, കുറുമണ്ണ്

രണ്ടാം സ്ഥാനം: സെന്റ് തോമസ് എച്ച്.എസ്, മരങ്ങാട്ടുപിള്ളി.

ഹയര്‍സെക്കന്‍ഡറി വിഭാഗം -
ഒന്നാം: സെന്റ് തോമസ് എച്ച്.എസ്.എസ്, പാലാ.

രണ്ടാം സ്ഥാനം: സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, പ്ലാശനാല്‍.

കുട്ടികളും കൃഷിയിലേക്ക് മികച്ച കോര്‍ഡിനേറ്റര്‍

എല്‍.പി വിഭാഗം: സജിമോന്‍ ജോസഫ്,  സെന്റ് ആന്റണീസ് എല്‍.പി.എസ്, മറ്റക്കര. 

യുപി വിഭാഗം: സിസ്റ്റര്‍ ജിജി ജോര്‍ജ്, സെന്റ് ജോര്‍ജ് യു.പി.എസ്, മൂലമറ്റം. 

ഹൈസ്‌കൂള്‍ വിഭാഗം: ബിനു എബ്രഹാം, സെന്റ് ജോണ്‍സ് എച്ച്.എസ്, കുറുമണ്ണ്. 

സെക്കന്‍ഡറി വിഭാഗം: ജസ്റ്റിന്‍ തോമസ്, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, പ്ലാശനാല്‍.




Post a Comment

0 Comments