Breaking...

9/recent/ticker-posts

Header Ads Widget

കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള സംസ്ഥാന നേതൃത്വ സമ്മേളനവും ഉപഭോക്തൃ സെമിനാറും



ലാഭം നേടുക എന്ന ലക്ഷ്യത്തോടെ  ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ പൊരുതുവാന്‍ ഉപഭോക്തൃ സംഘടനകള്‍ക്ക് കഴിയണമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിരന്തരമായ പോരാട്ടങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന നേതൃത്വ സമ്മേളനവും ഉപഭോക്തൃ സെമിനാറും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി  വി.എന്‍ വാസവന്‍. അംഗത്വ വിതരണവും ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

 ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സി.എഫ്.കെ സംസ്ഥാന ചെയര്‍മാന്‍ കെ.ജി വിജയകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സിഎഫ്‌കെ ലീഗല്‍ അഡൈ്വസര്‍ ജി വിജയകുമാര്‍ കൊല്ലം, അമ്പലപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ സക്കറിയ സേവ്യര്‍ ആമുഖപ്രഭാഷണം നടത്തി. യോഗത്തില്‍ സംസ്ഥാന ജില്ലാ നേതാക്കളായ സക്കറിയ പള്ളിക്കണ്ടി, കെ.സി ഉണ്ണികൃഷ്ണന്‍, സക്കറിയ എന്‍ സേവ്യര്‍, സോജി അയലുകുന്നേല്‍, ജോഷി മൂഴിയാങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments