അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു തീ പിടിച്ചു. സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി ഗ്രൗണ്ടിനു സമീപം ഇന്ന് രാവിലെ 9:15 മണിയോടെയായിരുന്നു സംഭവം. സംഭവം കണ്ട് ഓടിയെത്തിയ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ സി. പി. ഒ. യും സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ എസ്.പി.സി. ഇന്‍സ്ട്രക്ടറും ആയ സേവ്യര്‍ ജോസഫിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട എത്തിയ കാറ്ററിങ് തൊഴിലാളികള്‍ സഞ്ചരിച്ച സ്‌കൂട്ടറിനാണ് തീപിടിച്ചത്.





0 Comments