Breaking...

9/recent/ticker-posts

Header Ads Widget

ഉണക്കമീന്‍ മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ നവീകരിക്കാന്‍ നടപടികളായില്ല



അതിരമ്പുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള  ഉണക്കമീന്‍ മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ നവീകരിക്കാന്‍ നടപടികളായില്ല. സ്റ്റാളുകള്‍  തകര്‍ന്നു വീണിട്ട് ഒരു വര്‍ഷം പിന്നിട്ടു. 15 ഓളം ഉണക്കമീന്‍ സ്റ്റാളുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഈ കേന്ദ്രത്തില്‍ നിന്നും രണ്ടുലക്ഷത്തോളം രൂപ ഗ്രാമപഞ്ചായത്തിന് വരുമാനം ലഭിച്ചിരുന്നു. 

ഉണക്കമീനിലെ ഉപ്പ്  വീണ്, സ്റ്റാളുകളുടെ തൂണുകള്‍ കാലപ്പഴക്കത്തില്‍ ദ്രവിച്ചതോടെയാണ്  സ്റ്റാളുകള്‍ തകര്‍ന്നു വീണത്. മിക്ക സ്റ്റാളുകളുടെയും മേല്‍ക്കൂര തകര ഷീറ്റുകള്‍ ആയിരുന്നു. പുനര്‍നിര്‍മ്മാണം ലക്ഷ്യം വെച്ച് നിലവിലെ ബാക്കി സാമഗ്രികള്‍ പഞ്ചായത്ത് ലേലം ചെയ്തു കൊടുത്തെങ്കിലും പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല. 50 വര്‍ഷത്തോളം പഴക്കം ഉണ്ടായിരുന്ന ഉണക്കമീന്‍ സ്റ്റാളുകളുടെ  അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.


Post a Comment

0 Comments