യുവാവിനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പാലാ പോലീസ് കേസെടുത്തു. പാലാ പരുമലക്കുന്ന് പരുമല വീട്ടില്‍ ജോജോ ജോര്‍ജ്ജ് ആണ് ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച രാത്രി പരുമലക്കുന്ന് സ്വദേശിയായ അനന്തുവിനോട് ഉണ്ടായ വ്യക്തിവിരോധം മൂലമാണ് ആക്രമണം ഉണ്ടായത്. ജോജോ ഒരു കറിക്കത്തി ഉപയോഗിച്ച് അനന്തുവിന്റെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരിക്കേറ്റ അനന്തുവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ജോജോ ജോര്‍ജ്ജ് പാലാ പോലീസ് സ്റ്റേഷനില്‍ അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങിയ 13 ഓളം കേസുകളില്‍ പ്രതിയാണ്. കൂടാതെ കാപ്പാ നിയമ ലംഘന കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിയെ നിരവധി തവണ കാപ്പാ നിയമപ്രകാരം ജില്ലയ്ക്ക് പുറത്താക്കിയിട്ടുണ്ട്.





0 Comments