അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യു.പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡോ. ജോസഫ് പാറക്കല്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് കുഞ്ഞുമോള്‍ ആന്റണി സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ തോംസണ്‍ ചക്കുപാറ, മുന്‍ ഹെഡ്മിസ്ട്രസ് സാലിമ ആന്റണി, പിടിഎ പ്രസിഡണ്ട് സബിത കാര്‍ത്തിക് ,മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ റോയ് പൂവന്‍പുഴക്കല്‍, ജോയി പൂവന്‍പുഴക്കല്‍, ജോസ്, ജോര്‍ജ് കോഴിമറ്റത്തില്‍, സാറാമ്മ തോമസ്, ജോസഫ് തോപ്പില്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തിരുപ്പിറവിയുടെ ദൃശ്യ ആവിഷ്‌കാരവും കരോള്‍ ഗാന മത്സരവും, ലക്കി ഡ്രോ എന്നിവയും നടന്നു.





0 Comments