Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു.



ലയണ്‍സ് ക്ലബ്ബ് ഓഫ് പാല സെന്‍ട്രലിന്റെയും കയ്യൂര്‍ ക്രിസ്തുരാജ് പള്ളിയിലെ വിവിധ ഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെയും,തിരുവല്ല അമിത ഐ കെയര്‍ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സൗജന്യ  നേത്ര പരിശോധന ക്യാമ്പ് നടന്നു. 

പരിപാടിയുടെ ഉദ്ഘാടനം കയ്യൂര്‍ പള്ളി വികാരി ഫാദര്‍ മാത്യു കദളിക്കാട്ട്  നിര്‍വഹിച്ചു. പാലാ - സെന്‍ട്രല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോക്ടര്‍ വി.എ ജോസ് അധ്യക്ഷനായിരുന്നു.  ലയണ്‍സ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് മെമ്പര്‍മാരായ ഉണ്ണി കുളപ്പുറം, മാത്യൂസ് കുരുവിള,  ക്ലീറ്റസ്, ജോസഫ് കുര്യന്‍, ജിമ്മി എറാത്ത്,അനില്‍ തീര്‍ത്ഥം,ബിസ്മി ക്ലീറ്റസ്,ഓമന ജോസ്, സോജന്‍ കല്ലറക്കല്‍ ഡെന്നിസ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു. എസ്‌വൈഎം,  മാതൃവേദി, പിതൃവേദി അംഗങ്ങള്‍  നേതൃത്വം നല്‍കി. മെഗാ മെഡിക്കല്‍ ക്യാമ്പില്‍  400 ഓളം പേര്‍  പങ്കെടുത്തു.


Post a Comment

0 Comments