മലയാളത്തിലെ മഹാനടനായിരുന്നു അന്തരിച്ച സിനിമ നടന്‍ ശ്രീനിവാസന്‍ എന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. അഭിനയ മികവേറിയ നടനായിരുന്നു ശ്രീനിവാസന്‍ എന്നും തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. മലയാളികളുടെ മനസ്സില്‍ എന്നും ഓര്‍മ്മ നില്‍ക്കുന്ന നിരവധിയായ കഥാപാത്രങ്ങള്‍ ശ്രീനിവാസന്റെ അഭിനയ മികവിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.





0 Comments