ക്രിസ്മസിന്റെ വരവറിയിച്ച് ക്രിസ്തുമസ് പാപ്പാമാര്‍ കോട്ടയത്തെത്തി. ക്രിസ്മസ് ആഘോഷത്തിനായി നാടൊരുങ്ങുന്ന ഡിസംബറിന്റെ സായാഹ്നത്തില്‍ ആടിപ്പാടി നൃത്തം ചെയ്യുന്ന ക്രിസ്മസ് പാപ്പമാര്‍ കൗതുക കാഴ്ചയായി. ബോണ്‍ നത്താലേ സീസണ്‍ 5 ന്റെ ഭാഗമായാണ് ക്രിസ്തുമസ് പാപ്പാമാരുടെ റാലി സംഘടിപ്പിച്ചത്.
സിറ്റിസന്‍ ഫോറത്തിന്റെയും നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ വിളംബര റാ ലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. കോട്ടയം പോലിസ് പരേഡ് ഗ്രൗണ്ടില്‍ നിന്നുമാണ് റാലി ആരംഭിച്ചത്. നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പാപ്പാമാരുടെ വേഷമണിഞ്ഞ് നഗര വീഥിയിലൂടെ നീങ്ങി
ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ ക്കൊപ്പം ചുവടുവച്ച് പാപ്പാവരുടെ വരവ് വര്‍ണകാഴ്ച്ചയായി.
ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരത്തെ ആഘോഷത്തിലേക്ക് ക്ഷണിച്ച് ബോണ്‍ നത്താലെ പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. മാനുകള്‍ വലിക്കുന്ന ക്രിസ്തുമസ് തേരില്‍ ക്രിസ്തുമസ് അപ്പൂപ്പന്‍ മാര്‍ ക്രിസ്തുമസ് സന്ദേശം നല്‍കിയത് കാഴ്ചക്കാരെ ആനന്ദിപ്പിച്ചു. ക്രിസ്തുമസ് ട്രെയിനും മറ്റ് നിശ്ചല ദൃശ്യങ്ങളും വിന്റേജ് വാഹനത്തില്‍ വന്ന ക്രിസ്തുമസ് പാപ്പാമാര്‍ ചുവന്ന ബലൂണുകള്‍ പറത്തി ക്രിസ്തുമസ് ആഘോഷം വര്‍ണാഭമാക്കി. കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറ ക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ്‌റ് ഫാ. ഡോ. ബിനു കുന്നത്ത്, ഫാ. സാബു കൂടപ്പാട്ട്, ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍, ഫാ.സോജി കന്നാലില്‍, ഫാ. ജയിംസ് കുന്നത്ത്, സിസ്റ്റര്‍ ലി സി സെബാസ്റ്റ്യന്‍, ഫാ. ഫില്‍ മോന്‍ കളത്ര, സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments