Breaking...

9/recent/ticker-posts

Header Ads Widget

തീര്‍ഥാടകബസ്, സ്‌കൂള്‍ ബസിലിടിച്ച ശേഷം കടയിലേക്ക് ഇടിച്ചുകയറി



പൊന്‍കുന്നത്ത് തീര്‍ഥാടകരുടെ ബസ്, സ്‌കൂള്‍ ബസിലിടിച്ച ശേഷം കടയിലേക്ക് ഇടിച്ചുകയറി. ശബരിമല തീര്‍ഥാടകരുമായി അമിതവേഗതയില്‍ എത്തിയ ബസാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിന്റെ ബസ്സിലിടിച്ചത്. പൊന്‍കുന്നം ഒന്നാം മൈലില്‍    രാവിലെയാണ് സംഭവം. റോഡ് സൈഡില്‍ കുട്ടിയെ കയറ്റുന്നതിനായി നിര്‍ത്തിയിട്ടിരുന്ന  സ്‌കൂള്‍ ബസ്സിന്റെ പിന്നില്‍ പാലാ ഭാഗത്തുനിന്നും വന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ബസ്സ് റോഡിന്റെ മറുവശത്തുള്ള കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തേക്ക് പാഞ്ഞുകയറി. 
അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്താണ് ഈ ബസ്സ് വന്നതെന്ന് പിന്നാലെയെത്തിയ  വാഹനയാത്രക്കാര്‍ പറഞ്ഞു. അപകടത്തില്‍ സ്‌കൂള്‍ ബസ്സിലുണ്ടായിരുന്ന ആറോളം കുട്ടികള്‍ക്കും ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്ന തീര്‍ഥാടകര്‍ക്കും നിസ്സാര പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ എത്തിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments