നിയന്ത്രണം വിട്ട കാര്‍ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു കയറി . ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ 50 മീറ്ററോളം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് നിന്നത്. അപകടത്തില്‍ ഇരു കാറുകളുടെയും ടയര്‍ പഞ്ചറായി. കാര്‍ യാത്രക്കാര്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. ഏറ്റുമാനൂര്‍ പാലാ റോഡില്‍ കിസ്മത്ത് പടിക്ക് സമീപം നാലരയോടെ ആയിരുന്നു അപകടം. പാര്‍ക്ക് ചെയ്തിരുന്ന കാറിലെ യാത്രക്കാര്‍ സമീപത്തെ വീട്ടിലെ ഡോക്ടറെ കാണുന്നതിനായി പോയ സമയത്ത് ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പ്രധാന റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.





0 Comments