Breaking...

9/recent/ticker-posts

Header Ads Widget

തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി



ചെമ്പിളാവ് വട്ടം പറമ്പ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി . ചെവ്വാഴ്ച വൈകിട്ട് നടന്ന കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മലമേല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി വെങ്ങല്ലൂര്‍ സോമശര്‍മ്മന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. നിരവധി ഭക്തര്‍ നാമജപ പ്രാര്‍ത്ഥനകളോടെ കൊടിയെറ്റ് ചടങ്ങുകളില്‍ പങ്കെടുത്തു. ദീപാരാധനയ്ക്കു ശേഷം നവീകരിച്ച സ്റ്റേജിന്റെ സമര്‍പ്പണവും ഭദ്രദീപ പ്രോജ്വലനവും മഞ്ഞക്കാവ് ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വിശുദ്ധാനന്ദ  കിടങ്ങൂര്‍ ക്ഷേത്രം മാനേജര്‍ NP ശ്യാം കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. ഡിസംബര്‍ 23 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.




Post a Comment

0 Comments