Breaking...

9/recent/ticker-posts

Header Ads Widget

സിഎഫ്കെ സംസ്ഥാന നേതൃ സമ്മേളനവും ഉപഭോക്തൃ സെമിനാറും



കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് കേരള (സിഎഫ്കെ) സംസ്ഥാന നേതൃ സമ്മേളനവും  ഉപഭോക്തൃ  സെമിനാറും ഡിസംബര്‍ 21-ഞായറാഴ്ച രാവിലെ 10.30-ന് ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍  വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.മന്ത്രി വി.എന്‍.വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിഎഫ്കെ ചെയര്‍മാന്‍ കെ.ജി.വിജയകുമാരന്‍ നായര്‍ അധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ മുഖാതിഥിയായിരിയ്ക്കും. അവകാശ സംരക്ഷണ നിയമത്തിന്റ തുടക്കം എന്നവിഷയത്തില്‍ സിഎഫ്കെ ലീഗല്‍ അഡൈ്വസര്‍ അമ്പലപ്പുഴ ശ്രീകുമാര്‍  പഠനക്ലാസ് നയിക്കും. സംസ്ഥാന വര്‍ക്കിംങ്  ചെയര്‍മാന്‍ സഖറിയാസ് എന്‍ സേവ്യര്‍ ആമുഖ പ്രഭാഷണം നടത്തും.സംഘടനയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിക്കും. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച സിഎഫ്കെ പ്രവര്‍ത്തകരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.ജി. വിജയകുമാരന്‍ നായര്‍,സഖറിയാസ് എന്‍.സേവ്യര്‍ ,സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.സി.ഉണ്ണികൃഷ്ണന്‍,കണ്‍വീനര്‍ ഷോജി അയലക്കുന്നേല്‍, ജില്ലാ പ്രസിഡന്റ് ജോഷി മൂഴിയാങ്കല്‍, പി ചന്ദ്രകുമാര്‍,  ബിജോകൃഷ്ണന്‍, എന്നിവര്‍പങ്കെടുത്തു.


Post a Comment

0 Comments