ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ്, ഏറ്റുമാനൂര്‍ സ്വദേശി ലാജോ ജോസിനെ ആദരിക്കും. ബോഗയ്ന്‍ വില്ല എന്ന ചിത്രത്തിന്റെ തിരക്കഥാരചനയ്കാണ് ലാജോ ജോസിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഡിസംബര്‍ 20 -ശനിയാഴ്ച ഏറ്റുമാനൂര്‍ എസ്.എം. എസ്.എം പബ്ലിക് ലൈബ്രറി ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം മന്ത്രി വി. എന്‍ .വാസവന്‍ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും.
ചലച്ചിത്ര സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ. നായര്‍, കവിയും ഗാനരചിതാവുമായ ഹരിയേറ്റുമാനൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം , ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് മെമ്പര്‍ പി .കെ . അബ്ദുല്‍ സമദ്,ട്രഷറര്‍ ഷമി മുഹമ്മദ് എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളായ പ്രസിഡന്റ് ജി .മനോജ് കുമാര്‍, സെക്രട്ടറി ശ്രീജിത്ത് നെല്ലിശ്ശേരി,എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജെ. എം. സജീവ്, പി. കെ. അബ്ദുല്‍ സമദ്, പി.എച്ച് ഇക്ബാല്‍, വി. ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments