ക്രിസ്മസിന് സമ്മാനപ്പൊതിയുമായി എത്തുന്ന സ്വന്തം പപ്പായെ കാത്തിരിക്കുന്ന കുട്ടിയുടെ പ്രതീക്ഷകളും ക്രിസ്മസ് പപ്പായുടെ വേഷത്തില്‍ പിതാവ് എത്തുമ്പോഴുള്ള ആഹ്ലാദവും ചിത്രീകരിക്കുന്ന ക്രിസ്മസ് പൊന്‍താരകം എന്ന ആല്‍ബം ശ്രദ്ധയാകര്‍ഷിക്കുന്നു. K R അനില്‍ കുമാര്‍ രചനയും സംഗീതവും നിര്‍മ്മാണവും നിര്‍വ്വഹിച്ച്, ജോഷി കലാഭവന്‍ പാടി അഭിനയിച്ച 'ക്രിസ്മസ് പൊന്‍താരകം'' You Tube ല്‍ റിലീസ് ചെയ്തു. ആല്‍ബത്തിന്റെ സംവിധാനം KP പ്രസാദും ക്യാമറയും എഡിറ്റിങ്ങും ജയകൃഷ്ണന്‍ റെഡ് മൂവീസുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. Anil Photos& Music ന്റെ ബാനറില്‍ പുറത്തിറക്കുന്ന ആല്‍ബത്തില്‍ പുതുതാരം ജാന്‍കി പ്രമോദും കലാഭവന്‍ ജോഷിയും , ഗീതു ചന്ദ്രദേവുമാണ് പ്രധാന അഭിനേതാക്കള്‍ ബിജോ കൃഷ്ണന്‍, സോമശേഖരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജോഷി കലാഭവന്‍ ജോഷിയും
മാത്യുകുട്ടി സൈറസും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.





0 Comments