ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പ് അവലോകന യോഗം നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയ -പരാജയങ്ങള്‍ വിലയിരുത്തിക്കൊണ്ട് ്പാര്‍ട്ടി ഓഫീസില്‍ നടന്ന അവലോകനയോഗം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ ജനസേവകരായി നിന്നു വേണം പ്രവര്‍ത്തിക്കേണ്ടതെന്നും അവരുടെ ഉത്തരവാദിത്വപൂര്‍ണ്ണവും സാമൂഹിക പ്രതിബദ്ധതയും ഉള്ള പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടാവുന്നതെന്നും നാട്ടകം സുരേഷ് പറഞ്ഞു.
യുഡിഎഫിലെ പല സ്ഥാനാര്‍ത്ഥികളുടെയും തോല്‍വിക്ക് കാരണം,പാര്‍ട്ടി പ്രവര്‍ത്തകരുടെ ഏകോപനം ഇല്ലാതെയുള്ള പ്രവര്‍ത്തനമാണെന്നും നാട്ടകം സുരേഷ് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ജോയ് പൂവം നില്‍ക്കുന്നതില്‍ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ മണ്ഡലം പ്രസിഡണ്ട് ജോറോയി പൊന്നാറ്റില്‍, കോണ്‍ഗ്രസ് നേതാക്കളായ ഹരിദാസ്, ബിജു കുമ്പിക്കല്‍, ടോമി പുളിമാന്‍ തുണ്ടം, ടോമി പുല്ലുകാലായില്‍, ലൗലി ജോര്‍ജ് പടികര തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments