Breaking...

9/recent/ticker-posts

Header Ads Widget

സി.പി.ഐ.(എം) മരങ്ങാട്ടുപിള്ളി ലോക്കല്‍ കമ്മറ്റിയുടെ പുതിയ ഓഫീസ്



സി.പി.ഐ.(എം) മരങ്ങാട്ടുപിള്ളി ലോക്കല്‍ കമ്മറ്റിയുടെ പുതിയ ഓഫീസ്  ടൗണ്‍ ടാക്‌സി സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സി.ജെ.ജോസഫ് ഓഫീസ് ഉദഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്ക പ്പെട്ട പഞ്ചായത്തംഗ ങ്ങളെ ആദരിച്ചു  ലോക്കല്‍ സെക്രട്ടറി കെ.ഡി.ബിനീഷിന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്ന യോഗം  ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.വി. സുനില്‍ ഉത്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേയ്ക്ക് സത്യപതിജ്ഞ ചെയ്ത് അധികാരമേറ്റ സി.പി.ഐ.(എം) പ്രതിനിധികളായ തുളസീദാസ്, ബിനീഷ് ഭാസ്‌ക്കരന്‍, സബിന്‍ലാല്‍ ബാബു എന്നിവരെയും, പാര്‍ട്ടി പാനലില്‍ മത്സരിച്ച മറ്റു സ്ഥാനാര്‍ത്ഥികളെയും  കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ. ജയകൃഷ്ണന്‍ ഹാരാര്‍പ്പണം നടത്തി ആദരിച്ചു. ലോക്കല്‍ കമ്മറ്റിയംഗം എ.എസ്.ചന്ദ്രമോഹനന്‍, കെ.എസ്.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments